Moksha

📞 +91 98470 61231

  • About Us
  • Moksha Yatras
    • Mathura Vrindavan Yatra
    • Kailash Manasarovar
    • Kashi Yatra
    • Kamakhya Yatra
    • Panchabhootha Stala Yatra
    • PURI JAGANNATH
    • Dwaraka Yatra
  • Videos
  • Photos
  • Blog
  • Policies
    • PRIVACY POLICY
    • TERMS OF SERVICE
  • Home Stay
  • More
    • About Us
    • Moksha Yatras
      • Mathura Vrindavan Yatra
      • Kailash Manasarovar
      • Kashi Yatra
      • Kamakhya Yatra
      • Panchabhootha Stala Yatra
      • PURI JAGANNATH
      • Dwaraka Yatra
    • Videos
    • Photos
    • Blog
    • Policies
      • PRIVACY POLICY
      • TERMS OF SERVICE
    • Home Stay
Moksha

📞 +91 98470 61231

  • About Us
  • Moksha Yatras
    • Mathura Vrindavan Yatra
    • Kailash Manasarovar
    • Kashi Yatra
    • Kamakhya Yatra
    • Panchabhootha Stala Yatra
    • PURI JAGANNATH
    • Dwaraka Yatra
  • Videos
  • Photos
  • Blog
  • Policies
    • PRIVACY POLICY
    • TERMS OF SERVICE
  • Home Stay

Panchabhootha sthala yatra

പഞ്ചഭൂതസ്ഥല യാത്ര

ആയുർവേദപ്രകാരം  പഞ്ചഭൂത  ശുദ്ധി  ഒരാൾക്ക്  ആരോഗ്യത്തെ  പ്രധാനം  ചെയ്യുന്നു !!  യോഗശാസ്ത്ര  പ്രകാരം  നമ്മിലെ  ഷഡ്  ചക്രങ്ങളെ  ഉണർത്തി  ആദ്ധ്യാത്മികമായ  ഉണർവ്വിന്   ഭൂതശുദ്ധി  കാരണമാകുന്നു.  ദക്ഷിണഭാരതത്തിൽ   തമിഴ് നാട്ടിലലും  ആന്ധ്രാപ്രദേശിലുമായി  സ്ഥിതി  ചെയ്യുന്ന  പഞ്ചഭൂത  സ്ഥലങ്ങളിലേക്ക്  നടത്തപ്പെടുന്നയാത്ര  ഈ ഉണർവ്വിനായി  ഉള്ളതാണ്.    തിരുച്ചിറപ്പിള്ളി,  ചിദംബരം,  തിരുവണ്ണാമല

കാഞ്ചീപുരം

ശ്രീകാളഹസ്തി  

ഈ അഞ്ച്  സ്ഥലങ്ങളാണ്  പഞ്ചഭൂത സ്ഥലങ്ങൾ.  എന്നാൽ  ഇവിടേക്കുള്ള  യാത്രയ്ക്ക്  ചില പൂർവ്വ  വിധികളുണ്ട്.  ഓരോ  ക്ഷേത്രങ്ങളിലും  യഥാവിധി   ധ്യാനവും  സാധനയും  ഉപാസനയും  നടത്തിയുള്ള  ഒരു  യാത്ര  എന്നാൽ  അത്  വിത്യസ്ഥമാണ്..'  ഇന്ന്  നമ്മൾ അനുഭവിക്കുന്ന  സംഘർഷങ്ങളിൽ  നിന്ന്  മോചനം  നേടുവാൻ..  ആരോഗ്യം  വീണ്ടെടുക്കുവാൻ..    ഉണർവ്വും  ഊർജ്ജവും  നേടാൻ  പഞ്ചഭൂത  സ്ഥലയാത്ര !!  ജനുവരി  19 മുതൽ  27 വരെയാണ്' ഈ യാത്ര! തിരുച്ചിറപ്പള്ളിയിൽ നിന്ന്  തുടങ്ങുന്നയാത്ര  ചെന്നൈയിൽ  പൂർത്തിയാകും വിധമാണ് പദ്ധതി.  യാത്രയ്ക്ക് വരുന്ന ചിലവ്   32500+  5%GST


നിങ്ങൾ  ശ്രദ്ധിക്കേണ്ട  പ്രധാന കാര്യങ്ങൾ

1.  ശ്രീമതി.മോചിത  നയിക്കുന്ന  മോക്ഷ  എന്ന സംഘത്തിന്റെ  യാത്രയാണിത്.  സമാനമായ  പേരുള്ള  മറ്റൊരു ഗ്രൂപ്പുമായും  ഞങ്ങൾക്ക്  ബന്ധമില്ല.  അതിനാൽ  8547651883  / 9847447883 / 9847061231  എന്നീ നമ്പറുകളിലേക്ക്  മാത്രം  നിങ്ങൾ  വിളിക്കുക  . നിങ്ങൾ യാത്ര  ബുക്ക് ചെയ്താൽ  മാത്രമേ  മോക്ഷയിൽ നിന്ന്  നിങ്ങളെ  വിളിക്കുകയോ  മെസേജ്  ചെയ്യുകയോ  ഉണ്ടാവൂ.'  അതും  ഈ  നമ്പറുകളിൽ നിന്ന് മാത്രം.


2. സാധാരണയിൽ  നിന്ന്  വിത്യസ്ഥമാണ്  മോക്ഷയുടെ  യാത്രകൾ.  ഒരു പാട്  ക്ഷേത്രങ്ങൾ  ഒരു ദിവസം  കാണുക  എന്നതിന് ഞങ്ങൾ  പ്രാധാന്യം  കൊടുക്കുന്നില്ല.  പകരം ഒരു  ക്ഷേത്രത്തിൽ  എത്ര കണ്ട്  നേരം  കൂടുതലിരുന്ന്  അവിടുത്തെ  ഊർജ്ജത്തെ  അറിയുന്നു  എന്നതിനാണ്  പ്രാധാന്യം.  ധ്യാനവും  ജപവും  ഉപാസനയും  എല്ലാ ദിവസവും  ഉണ്ടാകും  ഇതിൽ  താൽപര്യം  ഉള്ളവരും  തയ്യാറുള്ളവരും മാത്രം  പങ്കെടുക്കുക


3. 40 പേരെ  ആണ്  യാത്രയ്ക്ക്  കൊണ്ട് പോവുക.  ആദ്യം  ബുക്ക്  ചെയ്യുന്ന  മുറയ്ക്കായിരിക്കും  ഇത് തീരുമാനിക്കുക


 ആത്മബന്ധോ...

പഞ്ചഭൂതസ്ഥലയാത്രയുടെ  തയ്യാറെടുപ്പുകൾക്ക്  സമയമാകുന്നു.  ഇനി ഒൻപത്  ദിവസങ്ങൾ  മാത്രം.  2023,ജനുവരി 19  വ്യാഴാഴ്ചവൈകുന്നേരത്തോട് കൂടിയാണ് നമ്മൾ  തിരുച്ചിറപ്പിള്ളിയിൽ  എത്തുക.  അന്ന് തന്നെ  രാത്രി വേളയിൽ ജംബുകേശ്വരo  ക്ഷേത്രത്തിൽ ദർശനം  നടത്തുന്നു.  പിറ്റേന്ന്  2023, ജനുവരി20  ന് വെള്ളിയാഴ്ചരാവിലെ  5 മണിക്ക്  വീണ്ടും  പഞ്ചഭൂതങ്ങളിൽ  ജലസാനിദ്ധ്യമുള്ള  ജംബുകേശ്വര  ക്ഷേത്രത്തിൽ  നിർമ്മാലും  തൊഴാൻ  എത്തുന്നു. ദർശനം  കഴിഞ്ഞാൽ    പഞ്ചഭൂതങ്ങളിൽ  ജലത്തെ  ഉപാസിക്കുവാനും  ധ്യാനിക്കുവാനും ഉള്ള  സമയമാണ്.  നമ്മുടെ ശരീരത്തിൽ  72%ശതമാനത്തോളം  ജലമാണ്.  ജലശുദ്ധിയിലൂടെ  നമുക്ക്  നമ്മുടെ  ശരീരത്തേയും  മനസ്സിനേയും  ഉണർത്താം.  പ്രഭാത ഭക്ഷണം  കഴിഞ്ഞ്  നമ്മൾ  ദിവൃദേശമായ  ശ്രീരംഗത്തേക്ക്  ദർശനത്തിനായി  പോകും. അന്ന് ഉച്ച പൂജ കഴിഞ്ഞ്  നമ്മൾ  ചിദംബരത്തേക്ക്  പുറപ്പെടുന്നു.

ചിത്തിനെ  അംബരമാക്കുന്ന  ഈ ക്ഷേത്രം  പഞ്ചഭൂതങ്ങളിൽ  ആകാശ സ്ഥാനം  ആണ്.  വൈകുന്നേരം  ക്ഷേത്ര  ദർശനവും  പൂജയും  കഴിഞ്ഞ്  നട അടയ്ക്കുന്നത്  വരെ  ക്ഷേത്രത്തിൽ  തന്നെ  നമ്മൾ  ഉണ്ടാകും. 


പിറ്റേന്ന്  (21/1/2023-ശനിയാഴ്ച) പ്രഭാതത്തിൽ തിരുനട  തുറക്കുന്ന വേളയിൽ  ക്ഷേത്രത്തിൽ  എത്തി,  ചിദംബര  രഹസ്യം  ഉൾക്കൊള്ളാം.  ഭാഗ്യംകിട്ടിയാൽ അഭിഷേക ദർശനവും  നടത്താം.  തുടർന്ന്  ആകാശ  തത്ത്വത്തെ  ഉണർത്തുന്ന  ധ്യാനം  ഉണ്ടാകും.  ആത്മീയതയെ  ആകാശം പോലെ  അനന്തമാക്കുന്നു  ദിവ്യഭൂമിയാണ്  അത്!!!

തില്ലൈ കാളിയെ  കൂടി  വന്ദിച്ചാൽ ഉച്ചയോടെനമുക്ക്  തിരുവണ്ണാമലയിലേക്ക്  പുറപ്പെടാം   .  അഗ്നിലിംഗം  ആണ്  ഇവിടെ  കുടികൊള്ളുന്നത്. . വൈകുന്നേരം  ക്ഷേത്ര  ദർശനവും  വാഹനത്തിൽ  ശിരിവലവും  ചെയ്ത്   തിരുവണ്ണാമലയിൽ  താമസം.  


അടുത്ത  ദിവസം  (ഞായറാഴ്ച)രാവിലെ  (22/1/2023) അരുണാചലത്തെ  ദർശിച്ച്  കൊണ്ട്  അഗ്നി  പൂജ.  അഗ്നി  തേജസ്സിനെ  ഉണർത്തിയാൽ  നമ്മിൽ  രോഗങ്ങൾ അകലുന്നു.  ഊർജ്ജവും  ഉൽസാഹവും  ഉണ്ടാകുന്നു. പൂജയ്ക്ക്ശേഷം  രമണാശ്രമം  കണ്ട്, സാധിച്ചാൽ  സ്കന്ദഗിരിയും  തൊഴുത് ഉച്ചയോടെ  നമ്മൾ  കാഞ്ചീപുരത്തേക്ക്  പുറപ്പെടുന്നു.  കാഞ്ചികാമാക്ഷിഅമ്മനെ  തൊഴുത്  ഏകാമ്ര  നാഥക്ഷേത്രത്തിൽ  എത്തുന്നു. പൃഥ്വി  ലിംഗം  കുടികൊള്ളുന്ന  ക്ഷേത്രം  ആണ്  ഇത്.  അന്ന് കാഞ്ചീപുരത്ത്  താമസം.  


അടുത്ത  ദിവസം  (23/01:2023- തിങ്കളാഴ്ച രാവിലെ  5 മണിക്ക് ഏകാമ്ര  നാഥ  ക്ഷേത്രത്തിൽ  എത്തി  പൃഥ്വി അഥവാ  ഭൂമി  പൂജ  ചെയ്ത്  നമ്മുടെ  സ്വന്തം അന്തർധാരകളെ  അരയാൽ  പോലെ  വേരുറപ്പിക്കുവാൻ  കാരണമാകുന്നു..  രാവിലെ തന്നെയാണ്  ധ്യാനവും  സത്സംഗവും.  അന്നും  കാഞ്ചീപുരത്ത്  തന്നെ  താമസിച്ച്  വരദരാജ  പെരുമാൾകോവിൽ,  ഉലകളന്ത  പെരുമാൾകോവിൽ,  കാഞ്ചികാമകോടി ശങ്കരമഠം എന്നീ  പുണ്യഭൂമികളിൽ  വന്ദിക്കും.  പട്ട് നെയ്യുന്നവരെയും  കാണാൻ  ശ്രമിക്കാം.  അന്നും  താമസം  കാഞ്ചീപുരത്ത്  തന്നെയാണ് 


പിറ്റേന്ന്  പ്രഭാതത്തിൽ  (24/01/2023-ചൊവ്വാഴ്ച )കാഞ്ചികാമാക്ഷി  മൂലസ്ഥാനക്ഷേത്രം  തൊഴുത്  തിരുപ്പതിയിലേക്ക്  പുറപ്പെടും. ഉച്ചയോടെ  തിരുപ്പതിയിൽ  എത്തിയാൽ  പത്മവതി  അമ്മവരി ക്ഷേത്രം  ,ഗോവിന്ദരാജ പെരുമാൾ  ക്ഷേത്രം  എന്നിവിടങ്ങളിൽ  ദർശനം  നടത്തും. തിരുപതിയിലാണ്  അന്ന്  താമസം. 


പിറ്റേന്ന്  പ്രഭാതം(25/01/2023- ബുധനാഴ്ച)തിരുപ്പതി  ദർശനത്തിനായി  മാറ്റി വെച്ചിരിക്കുന്നതാണ്  ഈ ദിവസം


26/01/2023 വ്യഴാഴ്ച  ശ്രീ കാളഹസ്തിയിലേക്ക് രാവിലെ  4 മണിക്ക്  പുറപ്പെടും  അവിടെ  വായു പൂജയുംപ്രാണോർജ്ജത്തെ  ഉണർത്തുന്ന  ധ്യാനവും  ഉണ്ടാകും.  രാഹു,കേതു  പൂജകൾക്ക്  ക്ഷേത്ര  രീതി അനുസരിച്ച്  പൂജ ചെയ്യാൻ  സാധിക്കുന്നവർക്ക്  ചെയ്യാവുന്നതാണ്.അന്ന്  വൈകുന്നേരത്തോടെ  മടക്കയാത്ര.


**പഞ്ചഭൂത  സ്ഥലയാത്ര  മനസ്സിന്റെ  ശരീരത്തിന്റെ  ആത്മാവിന്റെ ഒത്തു ചേരലിന്  കാരണമാകുന്ന  യാത്രയാണ്. 


**തസ്മാദ്വാ ഏതസ്മാദാത്മനാ ആകാശ സംഭൂതഃ | ആകാശദ്വായുഃ | വായോരാഗ്നിഃ | അഗ്നേരപഃ |അദ്ഭ്യഃ പൃഥ്വി | പൃഥിവ്യാ ഓസാധയഃ | ഓശാധിഭ്യോസ്നം |അന്നത് പുരുഷഃ

(യജുർവേദത്തിലെ  പഞ്ച  തത്ത്വ  മന്ത്രം)

ആ ആത്മാവിൽ നിന്ന് (പരമാത്മാവ്) ആകാശം ഉണ്ടായി, ബഹിരാകാശത്തിൽ നിന്ന് കാറ്റുണ്ടായി, കാറ്റിൽ നിന്ന് അഗ്നി ഉണ്ടായി, അഗ്നിയിൽ നിന്ന് ജലം, വെള്ളത്തിൽ നിന്ന് ഭൂമി, ഭൂമിയിൽ നിന്ന് സസ്യങ്ങൾ, സസ്യങ്ങളിൽ നിന്ന് ഭക്ഷണം, ഭക്ഷണത്തിൽ നിന്ന് മനുഷ്യൻ ഉണ്ടായി. 


അതിനാൽ  തന്നെ  ഈ  യാത്ര  മഹത്തരമായ  അറിവും യജ്ഞവും  ആണ്.

ഇതിനായി  ജനുവരി  12 മുതൽ  വ്രതനിഷ്ഠരാവുക.

Find out more

Copyright © 2023 Moksha - All Rights Reserved.

Powered by increation

  • Terms and Conditions

Cookie Policy

This website uses cookies. By continuing to use this site, you accept our use of cookies.

DeclineAccept & Close