മോക്ഷയുടെ ഒരു ത്രിസ്ഥലയാത്ര കൂടി പൂർണ്ണമായി ....

കൃഷ്ണ പരമാത്മാവിനെ അറിയാൻ യമുനയെ അറിയണം. ത്രയംബകേശ്വരനെ അറിയാൻ ഗംഗയേയും ! പുഴയൊഴുക്കിന്റെ നൻമകളെ പറഞ്ഞ പ്രകൃതി ആരാധകരായ ഈശ്വര പ്രഭാവങ്ങൾ ! മോക്ഷയുടെ ഒരു ത്രി സ്ഥലയാത്ര കൂടി പൂർണ്ണമായി .... പ്രയാഗ് -കാശി -ഗയ മൂന്നിടങ്ങളിലും പുഴയുടെ തീരങ്ങൾ മോക്ഷത്തിന്റേത് കൂടി ആകുന്നു. പക്ഷെ .... എളുപ്പമല്ല ഈ യാത്ര! മനസ്സും ശരീരവും പ്രാപ്തമാക്കുവാൻ ആഴത്തിലുള്ള ബോധം ഉണ്ടാകണം. ആത്മബൻധത്തിന്റെ ആഴം ഉണ്ടാകണം.